Top News

കുടുംബ തർക്കം; അമ്പലത്തറയിൽ ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി

കാഞ്ഞങ്ങാട് : അമ്പലത്തറയിൽ ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി. കണ്ണോത്ത് സ്വദേശി ബീന(40)യാണ് മരിച്ചത്. ഭർത്താവ് ദാമോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]


പുലർച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഞായറാഴച രാവിലെ ബീനയെ രക്തത്തിൽ കുളിച്ച് മരിച്ചു നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കത്തെ തുടർന്ന് ദാമോദരൻ ഭാര്യയെ കഴുത്തും ഞെരിച്ചും ഭിത്തിയിൽ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. 

ദാമോദരൻ അമ്പലത്തറ പോലീസിൽ കീഴടങ്ങി.

Post a Comment

Previous Post Next Post