Top News

വാഹനാപകടത്തിൽ പെൺകുട്ടി മരിച്ചു; ബൈക്കോടിച്ച സുഹൃത്ത് ബസിനു മുന്നിൽ ചാടി ജീവനൊടുക്കി

ചെന്നൈ: ബൈക്കപകടത്തിൽ പെൺകുട്ടി മരിച്ചതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ജീവനൊടുക്കി. ചെന്നൈയിലെ സ്വകാര്യ കോളേജിൽ എഞ്ചിനീയർ വിദ്യാർഥികളാണ് ഇരുവരും.[www.malabarflash.com]


മാമല്ലപുരത്തുവെച്ച് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ മധുരാന്തകം സ്വദേശിയും 21 കാരിയുമായ ഇ. സബ്രീനയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന എസ്. യോഗേശ്വരൻ (20) ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

യോഗേശ്വരന്റെ ബൈക്കിൽ യാത്ര ചെയ്യവെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കിന് പിന്നിൽ പൂഞ്ചേരി ജങ്ഷന് സമീപത്തുവെച്ച് ബസ് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സബ്രീനയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറയുന്നു.

സബ്രീനയുടെ മരണ വാർത്ത അറിഞ്ഞ ഉടനെ യോഗേശ്വരൻ ആശുപത്രിയിൽ നിന്ന് വെളിയിലേക്ക് ഓടി പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിന് മുമ്പിൽ ചാടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് യോഗേശ്വരനും മരിച്ചു. രണ്ട് ബസിന്റെയും ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post