Top News

സഅദിയ്യ മീലാദ് കാമ്പയിനിന് തുടക്കം

ദേളി: ജാമിഅ സഅദിയ്യയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിനിന് സഅദാബാദിൽ പ്രൗഢ തുടക്കം, പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന നൂറുൽ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മായിൽ ഹാദി തങ്ങൾ പാനൂർ നേതൃത്വം നൽകി, സ്വാഗത സംഘം ചെയർമാൻ അഹ്‌മദ്‌ അലി ബെണ്ടിച്ചാൽ പതാക ഉയർത്തി.[www.malabarflash.com] 

പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ കരീം സഅദി ഏണിയാടി, അബ്ദുല്ല ഫൈസി മൊഗ്രാൽ, അലി അസ്‌കർ ബാഖവി, ഇബ്രാഹിം സഅദി വിട്ടൽ, ശരീഫ് സഅദി മാവിലാടം, അഷ്‌റഫ്‌ കരിപ്പൊടി, ശറഫുദ്ധീൻ സഅദി, അബ്ദുല്ല സഅദി ചിയ്യൂർ, ഹാഫിസ് അഹ്‌മദ്‌ സഅദി, ഉസ്മാൻ റസാ സഅദി സ്വാഗതം പറഞ്ഞു, 

വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്റെ ആദ്യക്ഷതയിൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും,

Post a Comment

Previous Post Next Post