NEWS UPDATE

6/recent/ticker-posts

എ ടി എമ്മില്‍ കവര്‍ച്ചാ ശ്രമം; പ്രതി അറസ്റ്റില്‍

കാസര്‍കോട്: സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ മൊഗ്രാല്‍ ജംഗ്ഷനിലുള്ള എ ടി എമ്മില്‍ കവര്‍ച്ചക്ക് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ കൊപ്പളത്തെ മൂസ ഫഹദിനെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]


രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കവര്‍ച്ചാശ്രമത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഗോകുല്‍, വിനോദ് ചന്ദ്രന്‍, മനു, മനോജ്, പ്രമോദ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Post a Comment

0 Comments