Top News

കുടുംബം നാട്ടിലേക്ക് പോയി രണ്ടാം ദിവസം പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: കുടുംബം നാട്ടിലേക്ക് പോയി രണ്ടാം ദിവസം മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ മരിച്ചു. എ.ജി.സി കാർ അക്സസറീസ് എന്ന കമ്പനിയിലെ ജീവനക്കാരൻ കോഴിക്കോട് അത്തോളി കുന്നത്തറ സ്വദേശി അയൂബ് (34) ആണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.[www.malabarflash.com]


ദമ്മാമിൽ ഒപ്പമുണ്ടായിരുന്ന കുടുംബം രണ്ടുദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്. അനുജെൻറ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്തയാഴ്ച അയൂബും നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. 

Post a Comment

Previous Post Next Post