വിവാഹത്തിൽ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലിൽ കയറിനിന്നും ഡിക്കിയിൽ ഇരുന്നുമാണ് ഇവർ യാത്ര ചെയ്തത്. ഒളവിലം മത്തിപ്പറമ്പിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയുടെ സഹായത്തോടെയാണ് പോലീസ് ഇവരെ പിടികൂടിയത്. ജൂലൈ 24ന് വൈകീട്ട് നടന്ന സംഭവത്തിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മറ്റൊരു സംഭവത്തിൽ വിവാഹ പാർട്ടിയുടെ വിഡിയോ ചിത്രീകരണത്തിനായി വാഗണർ കാറിന്റെ ഡിക്കിയിലിരുന്ന് യാത്രചെയ്തതിന് കാമറാമാൻ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസിൽ മുഹമ്മദ് ആദിൽ (22), കാറോടിച്ചിരുന്ന ചൊക്ലി സി.പി റോഡിലെ ജാസ് വില്ലയിൽ ഇർഫാൻ ഹബീബ് (32) എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ആഗസ്റ്റ് നാലിന് വൈകീട്ട് ആറിന് മേക്കുന്ന് കൊളായിയിൽ വെച്ചാണ് സംഭവം. ഹബീബിന്റെ മാതൃസഹോദരിയുടെതാണ് കാർ.
റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അപകടകരമായ വാഹന യാത്രക്കെതിരെ കർശന നടപടിയെടുക്കാൻ തലശ്ശേരി അസി. പോലീസ് സൂപ്രണ്ട് നിർദേശിച്ചതിനെ തുടർന്നാണ് കാമറകൾ പരിശോധിച്ച് ചൊക്ലി പോലീസ് നടപടിയാരംഭിച്ചത്. സീനിയർ പോലീസ് ഓഫിസർ കെ. സനിൽകുമാർ, സി.വി. വിജിൻ, നിമിഷ നാരായണൻ, കെ. അനിഷ, ടി.എൻ. സരോൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വാഹനങ്ങൾകൊണ്ട് റോഡിൽ ആഭാസം കാണിക്കുന്നവരെ കർശനമായി നേരിടാനാണ് പോലീസ് തീരുമാനം.

0 Comments