Top News

പെരിന്തൽമണ്ണയിൽ പിതാവും മകനും ഉൾപ്പെടെ രണ്ട് സംഭവങ്ങളിലായി മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ ഒടമലയിലും പാറക്കണ്ണിയിലുമായുണ്ടായ അപകടങ്ങളിലായി പിതാവും മകനും അടക്കം മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.[www.malabarflash.com]


പാറക്കണ്ണിയില്‍ കര്‍ഷകനായ കാവുണ്ടത്ത് മുഹമ്മദ് അഷ്‌റഫ്(50), മകന്‍ മുഹമ്മദ് അമീന്‍(17) എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള സ്വന്തം കൃഷിസ്ഥലത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. ചേന കൃഷിചെയ്തിരുന്ന സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്. പത്തോടെ കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫിനെ കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയതായിരുന്നു മകനും മകളും.

വീണു കിടക്കുന്നത് കണ്ട് മകൻ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റതാണെന്ന് മനസിലായ മകള്‍ ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ. മറ്റുമക്കള്‍: അസ് ലം, മുഹ്‌സിന.

ഒടമലയില്‍ പടിഞ്ഞാറെക്കുളമ്പ് വട്ടപ്പറമ്പില്‍ ഉണ്ണീന്‍കുട്ടിയുടെ മകന്‍ കുഞ്ഞിമുഹമ്മദ്(മാനു-42) ആണ് മറ്റൊരു അപകടത്തിൽ മരിച്ചത്. അയല്‍വീട്ടിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ വൈദ്യുതക്കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 9.30-നായിരുന്നു സംഭവം. മാതാവ്: ഖദീജ. ഭാര്യ: അസ്മ. മക്കള്‍: നാദിയ, മുസ്തഫ, ഒന്നരമാസം പ്രായമായ പെണ്‍കുട്ടി. കുഞ്ഞിമുഹമ്മദിന്റെ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി

Post a Comment

Previous Post Next Post