Top News

സഹപ്രവര്‍ത്തകന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്റെ കൈത്താങ്ങ്‌

കാസറകോട്: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കുമ്പളയിലെ മാധ്യമ പ്രവർത്തകൻ അബ്ദുള്ളയുടെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് കേരള ജേണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച രണ്ട് ലക്ഷം രൂപ കൈമാറി.[www.malabarflash.com] 

കെ ജെ യു സംസ്ഥാന കമ്മിറ്റി ഓരോ ജില്ലയിലും അതാതു ജില്ലാ കമ്മിറ്റികൾ മുഖാന്തിരം അംഗങ്ങളിൽ നിന്നാണ് ധനസമാഹരണം നടത്തിയത്. സംസ്ഥാന ജന.സെക്രട്ടറി കെ.സി സ്മിജൻ്റെ നേതൃത്വത്തിൽ അബ്ദുല്ലയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.

കെ.ജെ.യു സംസ്ഥാന ട്രഷറർ ഇ.പി രാജീവ്, കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രകാശൻ പയ്യന്നൂർ, സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാർ, ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവാർ, ജില്ലാ സെക്രട്ടി സുരേഷ് കൂക്കൾ, കണ്ണൂർ ജില്ലാ സെക്രട്ടറി സാജു ചെമ്പേരി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് പ്രിൻസ് തോമസ്, കുമ്പള പ്രസ് ഫോറം സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ്, അംഗങ്ങളായ അബ്ദുൽ ലത്തീഫ് കുമ്പള, കെ.എം.എ സത്താർ, ധനരാജ് ഉപ്പള എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post