Top News

കുടുംബവഴക്ക്, ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു; വിവരമറിഞ്ഞ് ഭര്‍ത്താവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു


എറണാകുളം: ആലങ്ങാട് കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇതറിഞ്ഞ ഭര്‍ത്താവ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി മനയ്ക്കപ്പറമ്പിനുസമീപം താമസിക്കുന്ന ശാസ്താംപടിക്കല്‍ ജോര്‍ജിന്റെ മകന്‍ ഇമ്മാനുവല്‍ (29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷംമുന്‍പാണ് ഇവര്‍ കൊങ്ങോര്‍പ്പിള്ളിയില്‍ താമസമാക്കിയത്. 28 ദിവസംമാത്രം പ്രായമുള്ള കുഞ്ഞടക്കം രണ്ടുമക്കളാണ് ഇവര്‍ക്കുള്ളത്.

ശനിയാഴ്ച അയല്‍ക്കാരുമായി ഇമ്മാനുവല്‍ വഴക്കിട്ടിരുന്നു. ഇതേച്ചൊല്ലി മരിയയുമായി അഭിപ്രായവ്യത്യാസമുണ്ടായി. തുടര്‍ന്ന് മുറിയില്‍കയറി വാതിലടച്ച മരിയയെ തൂങ്ങിയ നിലയിലാണ് കണ്ടത്. ഇമ്മാനുവലും ബന്ധുക്കളുംചേര്‍ന്ന് പെട്ടെന്നുതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇതറിഞ്ഞ് ഇമ്മാനുവല്‍ ആശുപത്രിയിലെ മുറിക്കകത്ത് തുങ്ങിമരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസെത്തി മേല്‍നടപടികള്‍ക്കുശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇമ്മാനുവലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. തിങ്കളാഴ്ച രാവിലെ മരിയ റോസിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടെയും സംസ്‌കാരം കൊങ്ങോര്‍പ്പിള്ളി സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. 

Post a Comment

Previous Post Next Post