Top News

എരോലില്‍ സ്വലാത്ത് മജ്‌ലിസ് വാര്‍ഷികം തുടങ്ങി

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസംതോറും നടത്തി വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 38ാം വാര്‍ഷികം തുടങ്ങി. ജമാഅത്ത് കമ്മിററി പ്രസിഡണ്ട് മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി പതാക ഉയര്‍ത്തി. ഖസി. സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു സിഎം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി.[www.malabarflash.com]


എസ്.എസ്.എല്‍സി, നീററ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഖത്തീബ് അബൂബക്കര്‍ ഫൈസി കുമ്പഡാജെ, എ.എച്ച് ഹമീദ്, അഷ്‌റഫ് അബ്ദുല്ല, ശരീഫ് എരോല്‍, ഹുസൈന്‍ ഹിമമി പ്രസംഗിച്ചു. അഷ്‌റഫ് മുല്ലച്ചേരി സ്വാഗതവും, നജാത്ത് ഹുസൈന്‍ നന്ദിയും പറഞ്ഞു.തിങ്കളാഴ്ച രാത്രി വൈ. കുഞ്ഞഹമ്മദ് സഅദി, ചൊവ്വാഴ്ച ഇബ്രാഹിം ഖലീല്‍ ഹുദവി, ബുധനാഴ്ച പേരോട് മുഹമ്മദ് അസ്ഹരി മതപ്രഭാഷണം നടത്തും.

വ്യാഴാഴ്ച രാത്രി നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സയ്യിദ് സൈനുദ്ദീന്‍ സഖാഫി അല്‍ ബുഖാരി കൂരിക്കുഴി തങ്ങള്‍ നേതൃത്വം നല്‍കും

Post a Comment

Previous Post Next Post