Top News

റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനോട് 20 ലക്ഷം ആവശ്യപ്പെട്ടു, 2 ലക്ഷം തട്ടി; യുവതിയും സംഘവും അറസ്റ്റിൽ

ഏരൂർ: യുവതി സിനിമയെക്കുറിച്ചിട്ട റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവില്‍നിന്നു പണം തട്ടിയ സംഘം അറസ്റ്റിൽ. കേസ് ഒത്തുതീര്‍ക്കാന്‍ മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍നിന്നാണ് ഇരുപതു ലക്ഷം രൂപ ആവശ്യപ്പെട്ടത്. രണ്ടുലക്ഷം രൂപ നല്‍കിയ യുവാവിനോട് മൂന്നുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ആലപ്പുഴ സ്വദേശിനി ജസ്‌ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]


ജസ്‌‌ലി സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു റീൽസ് കണ്ടതിനു പിന്നാലെയാണ് യുവാവ് അശ്ലീല ചുവയുള്ള സന്ദേശമയച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജസ്‍‌ലി ഏരൂർ പോലീസിൽ വെള്ളിയാഴ്ച്ച പരാതി നൽകി. സ്വമേധയാ കേസെടുക്കാൻ സാധിക്കാത്തതിനാൽ പോലീസ് ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

ഇതിനിടെയാണ് കേസ് പിൻവലിക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ യുവതി സമീപിച്ചത്. അഞ്ച് ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ആദ്യം രണ്ടു ലക്ഷം രൂപ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. മൂന്നു ലക്ഷം കൂടി നൽകാൻ തയാറെടുക്കുന്നതിനിടെയാണ് പോലീസ് ഇടപെടുകയും സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Post a Comment

Previous Post Next Post