Top News

ബിരിയാണിയോട് എന്തിനിത് ചെയ്തു? യുവതിയുടെ മാങ്ങ ബിരിയാണിക്ക് വൻ വിമർശനം

പലതരം വിചിത്രമായ വിഭവങ്ങളും കോംപിനേഷനുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. നമ്മുടെ ചില പ്രിയപ്പെട്ട വിഭവങ്ങളെ ആകെ കൊന്നുകളയുന്ന കോംപിനേഷനുകളും അക്കൂട്ടത്തിൽ പെടുന്നു. അതിലിതാ, ഏറ്റവും പുതുതായി ഒരു ഐറ്റം കൂടി എത്തിയിരിക്കയാണ് -മാങ്ങ ബിരിയാണി.[www.malabarflash.com]


കേട്ടപ്പോൾ ഞെട്ടിയോ? അതേ creamycreationsbyhkr എന്ന യൂസറാണ് മാങ്ങ ബിരിയാണി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകത്തുള്ള ബിരിയാണി പ്രേമികളെയെല്ലാം ഈ വീഡിയോ ഇപ്പോൾ രോഷം കൊള്ളിക്കുകയാണ്. ബിരിയാണിയോട് ഇങ്ങനെ ഒരു ചതി ചെയ്യരുതെന്നാണ് യുവതിയോടുള്ള നെറ്റിസൺസിന്റെ അഭ്യർത്ഥന. വീഡിയോയിൽ, യുവതി ബിരിയാണി തയ്യാറാക്കിയിരിക്കുന്നത് കാണാം. ബിരിയാണിയുടെ മുകളിൽ മാങ്ങയും മുറിച്ച് വച്ചിരിക്കുന്നത് കാണാം.

'മാം​ഗോ ബിരിയാണി ട്രോപ്പിക്കൽ സമ്മർ പാർട്ടി തീം' എന്ന കാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മാങ്ങയടക്കമുള്ള ബിരിയാണി യുവതി വിളമ്പി കാണിക്കുന്നുണ്ട്. വീഡിയോയിൽ, യുവതിയുടെ സമീപത്തിരിക്കുന്ന സ്ത്രീകൾ ചിരിക്കുന്നതും കാണാം. എന്തായാലും, വീഡിയോ വൈകാതെ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നിരവധിപ്പേരാണ് യുവതിയെ വിമർശിച്ചത്. യുവതിയെ ബ്ലോക്ക് ചെയ്യുന്നു എന്ന് പറഞ്ഞവർ വരേയുമുണ്ട്.

ഈ യുവതിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. 'ബിരിയാണിയോട് ദയവായി ഇത് ചെയ്യരുത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ബിരിയാണിയെ ഉപദ്രവിക്കുന്നത് ദയവായി അവസാനിപ്പിക്കണം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ബിരിയാണിക്കും മാങ്ങയ്ക്കും നീതി വേണം' എന്നായിരുന്നു മറ്റ് ചിലർ കമന്റ് നൽകിയത്.

വേറെന്തിനോട് വേണമെങ്കിലും ഇത് ചെയ്തോ, എന്തിനായിരുന്നു ബിരിയാണിയോട് ഈ ചതി' എന്നാണ് ബിരിയാണി പ്രേമികൾക്ക് യുവതിയോട് ചോദിക്കാനുണ്ടായിരുന്നത്. എന്തായാലും കടുത്ത വിമർശനമാണ് യുവതിയുടെ മാങ്ങ ബിരിയാണിക്ക് നെറ്റിസൺസിന്റെ ഭാ​ഗത്ത് നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്.

Post a Comment

Previous Post Next Post