Top News

യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി കൊലപ്പെടുത്തി; പ്രതി ‘ലേഡി ഡോൺ’ എന്ന് പോലീസ്

ന്യൂഡൽഹി: ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ, യുവാവിനെ അവിടെയെത്തിച്ച യുവതിക്കായി തിരച്ചിൽ. കൊലപ്പെടുത്താനായി യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി എത്തിക്കുകയായിരുന്നെന്നും അധോലോക നായകൻ ഹിമാൻഷു ഭൗവിന്റെ അടുത്ത അനുയായി അനു എന്ന ‘ലേഡി ഡോണ്‍’ ആണ് ഇതെന്നുമാണ് പോലീസ് അനുമാനം.[www.malabarflash.com]


തലസ്ഥാനത്താകെ തിരച്ചിൽ ഊർജിതമാക്കിയതിനിടെ, അനു ജമ്മുകശ്മീരിലെ കത്ര സ്റ്റേഷനിൽനിന്നു മുംബൈയിലേക്കുള്ള ട്രെയിൻ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അമൻ ജൂൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജൂൺ 20ന് അമൻ ജൂണിനെ കൊലപ്പെടുത്താനായി ഡല്‍ഹിയിലെ രജൗരി ഗാർഡനിലെ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തമായിരുന്നു അനുവിന് എന്നാണ് പോലീസിന്റെ അനുമാനം.

കൊലപാതകം നടക്കുമ്പോൾ അമനോടൊപ്പം ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന യുവതി അനുവാണെന്ന് പോലീസ് പറയുന്നു. സംഭവസ്ഥലത്തുനിന്ന് ഇവർ ഇറങ്ങി ഓടുന്നതായും ദൃശ്യങ്ങളിലുണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമനു നേരെ അജ്ഞാതന്‍ വെടിയുതിർക്കുകയായിരുന്നു. മുന്നു തോക്കുകളിൽനിന്നുള്ള 40 വെടിയുണ്ടകളാണ് അമന്റെ ദേഹത്തുനിന്നു ലഭിച്ചത്.

Post a Comment

Previous Post Next Post