Top News

സ്വർണം തട്ടിയെടുത്തതിൽ വിരോധം, സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, 6 പേർ അറസ്റ്റിൽ

വൈത്തിരി : കടത്ത് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധത്തിൽ സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

പൊഴുതന സ്വദേശികളായ റാഷിദ്‌ (31) മുഹമ്മദ്‌ ഷമീർ (34), കരിയാട്ട്പുഴിൽ ഇബ്രാഹിം (38), തനിയാട്ടിൽ വീട്ടിൽ നിഷാം (32), പട്ടർ മഠം വീട്ടിൽ മുബഷിർ (31), ഒളിയമട്ടത്തിൽ സൈജു (41) എന്നിവരെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ഇരു ടീമിനെതിരെയും വധശ്രമത്തിന് വൈത്തിരി പോലീസ് കേസെടുത്തു. 

മലപ്പുറം സ്വദേശിയായ ശിഹാബിൽ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽ നിന്നും സ്വർണം തട്ടിയെടുത്തതിന്റെ തുടർച്ചയാണ് ഏറ്റുമുട്ടലെന്നാണ് ചോദ്യം ചെയ്യലിൽ നിന്നും പോലീസിന് വ്യക്തമായത്.

Post a Comment

Previous Post Next Post