തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ വി.പി.എം മുഹമ്മദ് ഷുഹൈല്‍(27), പയ്യന്നൂര്‍ പെരുമ്പയിലെ കക്കോട്ടകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ കെ.ഷാഹിദ്(27) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് അപകടം. പയ്യന്നൂരിൽ നിന്ന് വരികയായിരുന്നു ഇരുവരും. തെക്കുമ്പാട് ബസ് സ്റ്റോപ്പിന് സമീപം വച്ചു നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു.
മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
0 Comments