കോഴിക്കോട് നടുവണ്ണൂരിലെ സിന്‍വെസ്റ്റ് ഫിനാന്‍സ് എന്ന സ്ഥാപനത്തിലാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. സ്വര്‍ണ്ണമെന്ന പേരില്‍ മുക്കുപണ്ടം പണയം വെച്ച് പണം ലോണായി എടുക്കുകയായിരുന്നു. പ്രതികള്‍ ഇതിനു മുമ്പും സമാന കുറ്റം ചെയ്തിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇത്തരത്തില്‍ പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് മേരിയും സുബിന്‍ദാസും എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബാലുശ്ശേരി എസ് ഐ ശ്രീനിവാസന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി കെ ബിജു, കെ ടി ബിജു, ടി പി മനോജന്‍, അഭിഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
0 Comments