Top News

ഫോൺ വഴി ബന്ധം സ്ഥാപിച്ചു, യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പോലീസ് പിടിയിലായി. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു-28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.[www.malabarflash.com] 

ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ യുവതി ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും തന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലലക്ക് സമീപത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു.

ഇവിടെ എത്തിയ യുവാവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് ചേര്‍ന്ന് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും സ്വര്‍ണ മോതിരവും കവരുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഈസ്റ്റ് പോലീസ് പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. 

ഒന്നാം പ്രതിയായ യുവതിക്കെതിരെ മയക്കുമരുന്ന് കേസ് അടക്കം നിലവിലുണ്ട്. കൊല്ലം എസിപി അനുരൂപിന്റെ നിര്‍ദ്ദേശാനുസരണം ഈസ്റ്റ് എസ്.ഐമാരായ ദില്‍ജിത്ത്, ഡിപിന്‍, ആശാ ചന്ദ്രന്‍ എ.എസ്.ഐ സതീഷ്‌കുമാര്‍ എസ്.സി.പി.ഒ അനീഷ്, സി.പി.ഒ അനു എനിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post