Top News

ബോട്ടിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരെ കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.[www.malabarflash.com]


മാഹിയിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു രക്ഷാപ്രവർത്തനം. മത്സ്യബന്ധന ബോട്ടില്‍ എത്തിയാണ് കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടു പേരെയും തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെയാണ് നീലേശ്വരത്തു നിന്നും ബോട്ട് പുറപ്പെട്ടത്. വിൽപന നടത്തിയ വള്ളം പൊന്നാനിയിൽ എത്തിക്കാൻ പുറപ്പെട്ടതായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെ ഏഴിമല, അഴീക്കൽ ഭാഗത്തു കൂടി നീങ്ങിയെത്തിയ വള്ളം അഴീക്കലിൽ കയറാൻ ശ്രമം നടത്തിയെങ്കിലും അഴിമുഖം പ്രക്ഷുബ്ദമായതിനാൽ ഹാർബറിലേക്ക് കയറാൻ സാധിച്ചില്ല .

വൈകീട്ടോടെ എടക്കാട് ഭാഗത്തു കൂടി വള്ളം നീങ്ങിയതായി സൂചന ലഭിച്ചിരുന്നു. രാത്രിയോടെ ധർമ്മടം, തലായി ഭാഗങ്ങളിലും ഹെലികോപ്റ്റർ രക്ഷാസംഘം തിരച്ചിൽ നടത്തിയെങ്കിലും ബോട്ട് കണ്ടെത്താനായില്ല.തുടർന്ന് തലശ്ശേരി കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.

Post a Comment

Previous Post Next Post