Top News

അജ്ഞാതൻ തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

കാഞ്ഞങ്ങാട്: വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ പടന്നക്കാട്ടെ വീട്ടില്‍നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുകയും സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയും ചെയ്ത പെണ്‍കുട്ടിയാണ് ലൈംഗികാതിക്രമത്തിനിരയായത്. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് അതിക്രമം നടന്നതായി കണ്ടെത്തിയത്.[www.malabarflash.com]


പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധു പശുവിനെ കറക്കാനായി പുറത്തിറങ്ങിയിരുന്നു. ഈ തക്കത്തിലാകാം അക്രമി വീടിനകത്ത് കയറിയതെന്ന് സംശയിക്കുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ന്നശേഷം പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.

കഴുത്തിലും കണ്ണിനും പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് അക്രമി പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നും കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post