Top News

ഗൃഹപ്രവേശനത്തിന് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


കാഞ്ഞങ്ങാട്: ഗൃഹപ്രവേശനത്തിന് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആറങ്ങാടി പളളി സമീപം താമസിക്കുന്ന അബൂബക്കര്‍ (45) ആണ് മരിച്ചത്.[www.malabarflash.com]


വെള്ളിയാഴ്ച്ച രാവിലെ വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം വാഹനം ഓടിച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയായിരുന്നു അബൂബക്കര്‍ പുതുതായി നിര്‍മ്മിച്ച വീട്ടിലെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. അബ്ദുറഹ്‌മാന്‍ മുസ്ലിയാരുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. മക്കള്‍: സിനാന്‍, ശാസിയ, ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ ഷുക്കൂര്‍.

Post a Comment

Previous Post Next Post