NEWS UPDATE

6/recent/ticker-posts

പത്രിക തള്ളി; സൂറത്തിൽ കോൺ​ഗ്രസിന് സ്ഥാനാ‍ർത്ഥിയില്ല

ഡൽഹി: സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ കോൺ​ഗ്രസ് പാർട്ടിക്ക് സ്ഥാനാ‍ർത്ഥിയില്ല. നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശപത്രിക തള്ളിയതോടെയാണ് കോൺ​ഗ്രസിന് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സ്ഥാനാർത്ഥിയില്ലാതെയായത്. നിലേഷിനെ നിർദ്ദേശിച്ച മൂന്ന് പേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണ് നാമനിർദ്ദേശപത്രിക തള്ളിയിരിക്കുന്നത്.[www.malabarflash.com]


കോൺ​ഗ്രസിന്റെ പകരക്കാരനായ സ്ഥാനാർത്ഥി സുരേഷ് പദ്ലസയുടെ പത്രികയും റിട്ടേണിങ് ഓഫീസർ തള്ളി. ഇയാളെ നിർദ്ദേശിച്ചവരും പിന്മാറിയതോടെയാണ് ഈ നാമനിർദ്ദേശപത്രികയും തള്ളിയത്. ഇതോടെ സൂറത്തിൽ നിന്ന് മത്സരിക്കാൻ പാർട്ടിക്ക് സ്ഥാനാർ‌ത്ഥി ഇല്ലാതായി.

സ്ഥാനാർത്ഥിയുടെ പത്രികയെ പിന്തുണച്ചവരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് പാ‍ർട്ടി തീരുമാനം. റിട്ടേണിങ് ഓഫീസറുടെ നടപടിയിൽ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുമെന്നാണ് കോൺ​ഗ്രസ് വ്യക്തമാക്കുന്നത്.

​ഗുജറാത്തിൽ ആംആദ്മിയും കോൺ​ഗ്രസും സഖ്യത്തിലാണ് മത്സരിക്കുന്നത്. 26 സീറ്റിൽ 24 ൽ കോൺ​ഗ്രസും രണ്ട് സീറ്റിൽ ആംആദ്മിയുമാണ് മത്സരിക്കുന്നത്. ഭാവ്ന​ഗറിൽ നിന്നും ബറൂച്ചിൽ നിന്നുമാണ് ആംആദ്മി ജനവിധി തേടുന്നത്.

Post a Comment

0 Comments