Top News

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അഹമദ്‌നഗറിൽ ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.[www.malabarflash.com]


ഉപേക്ഷിക്കപ്പെട്ട കിണർ ബയോഗ്യാസിനായുള്ള കുഴിയായി ഉപയോഗിച്ചിരുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. പൂച്ചയെ രക്ഷിക്കാനായി അഞ്ചുപേരും ഒന്നിനുപുറകെ ഒന്നായി കിണറ്റിൽ ചാടിയതായി പോലീസ് പറഞ്ഞു.

അരയിൽ കയർ കെട്ടി കിണറ്റിലേക്ക് ഇറങ്ങിയ ഒരാളെ പോലീസ് രക്ഷപ്പെടുത്തി. പിന്നീട് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

കിണറ്റിലേക്ക് ചാടിയ ആറ് പേരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ രക്ഷാസംഘം കണ്ടെടുത്തതായി സംഭവത്തെക്കുറിച്ച് മുതിർന്ന പോലീസ് ഓഫീസർ ധനഞ്ജയ് ജാദവ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post