Top News

യാത്രക്കാർക്ക് നോമ്പ് തുറയൊരുക്കി എസ് വൈ എസ്

കുമ്പള: നോമ്പ് തുറ സമയത്ത് ദീർഘ ദൂര യാത്രയിലായവർക്കും വീട്ടിൽ എത്തപ്പെടാൻ കഴിയാത്തവർക്കും നോമ്പ് തുറയൊരുക്കി കുമ്പള സോൺ എസ് വൈ എസ് ഇഫ്താർ ഖൈമ. ആരിക്കാടി ജംഗ്ഷന്‍, കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് ദിവസവും നോമ്പ് തുറ വിഭവവുമായി പ്രവർത്തകരെത്തുന്നത്.[www.malabarflash.com]

കുമ്പള സോണിലെ വിവിധ യൂണിറ്റുകളിൽ നിന്നുമാണ് ദിവസവും ഇഫ്താർ കിറ്റുകൾ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം കുമ്പള സർക്കിളിലെ മുളിയടുക്ക യൂണിറ്റിലെ ഇഫ്താർ കിറ്റ് വിതരണോത്ഘാടനം എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സോൺ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാർ, കുമ്പള സർക്കിൾ പ്രസിഡന്റ് നസീർ ബാഖവി, മൂസ മുളിയടുക്കം, രിഫായീ സഖാഫി മൈമൂൻ നഗർ, മുഹമ്മദ് അമാനി കുമ്പള തുടങ്ങിയവർ നേതൃത്വ നൽകി .

ഉളുവാർ, പി കെ നഗർ, ബംബ്രാണ, കുമ്പള തുടങ്ങിയ യുണിറ്റികൾ നൽകിയ ഇഫ്താർ കിറ്റിന്റെ വിതരണത്തിന് അബ്ദുസ്സലാം സഖാഫി പാടലടുക്ക, സിദ്ധീഖ് പി കെ നഗർ, അഷ്‌റഫ് സഖാഫി ഉളുവാർ, ഖാലിദ് കുമ്പോൽ, കബീർ പി കെ നഗർ, മൊയ്‌തീൻ പേരാൽ, വാസിഹ് സഖാഫി പി കെ നഗർ, ഇബ്രാഹിം കടവ്, ഹനീഫ് കോരത്തില, തുടങ്ങിയവർ നേതൃത്വ നൽകി.

Post a Comment

Previous Post Next Post