Top News

ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല: പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

കാഞ്ഞങ്ങാട്: പ്ലസ് ടു വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂരമർദ്ദനം.  ആക്രമണം ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്. മടിക്കൈ സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ചെമ്മട്ടംവയൽ സ്വദേശി കെ പി നിവേദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നാല് പേർക്കെതിരെ ഹൊസ്ദുർഗ് കോടതി കേസെടുത്തു.[www.malabarflash.com]


നിവേദിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു കോമേഴ്‌സ് വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്. പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിൽ കാത്ത് നിൽക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ നാല് വിദ്യാർത്ഥികൾ എത്തി ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ നിവേദിനെ നിർബന്ധിച്ചത്. ഇത് നിവേദ് തടയുകയായിരുന്നു. ഇതേ തുടർന്നാണ് അക്രമം ഉണ്ടായത്.  

Post a Comment

Previous Post Next Post