NEWS UPDATE

6/recent/ticker-posts

വയനാട്ടിൽ കെ. സുരേന്ദ്രൻ, എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണൻ; അഞ്ചാം സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട് ബി.ജെ.പി

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണനും കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാറും മത്സരിക്കും. ഗവ. വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസു ആലത്തൂരിൽ എൻഡിഎ സ്ഥാനാർഥിയാകും.[www.malabarflash.com]


നേരത്തെ മത്സരിക്കാനില്ലെന്നായിരുന്നു കെ.സുരേന്ദ്രൻ നിലപാടെടുത്തിരുന്നത്. എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കും ആനിരാജയ്ക്കുമെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനേത്തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് ബി.ജെ.പി. തീരുമാനം. അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ബി.ജെ.പി. സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു.

നടി കങ്കണ റണൗട്ട് ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇടംനേടി. ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നായിരിക്കും കങ്കണ മത്സരിക്കുക. മനേക ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപുരിൽനിന്ന് മത്സരിക്കും.

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെഎംഎം എല്‍എല്‍എയുമായ സീത സോറന്‍ ധുംകയിൽനിന്ന് മത്സരിക്കും. നേരത്തെ ജെ.എം.എമ്മിൽനിന്ന് സിതാ സോറൻ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. കോൺഗ്രസിൽനിന്ന് വീണ്ടും ബിജെപിയിലെത്തിയ ജഗദീഷ് ഷെട്ടാർ കർണാടകയിലെ ബെൽഗാമിൽനിന്ന് മത്സരിക്കും. അതേസമയം, പിലിഭിത്തിൽ വരുൺഗാന്ധിയെ മത്സരിപ്പിക്കില്ല. ജിതിൻ പ്രസാദയാണ് പിലിഭിത്തിലെ സ്ഥാനാർഥി. മുൻ ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ ബംഗാളിലെ തംലുക് മണ്ഡലത്തിൽ മത്സരിക്കും.

Post a Comment

0 Comments