Top News

ഉദുമ കണ്ണികുളങ്ങര വലിയവീട് ശ്രീ വയനാട്ടുകുലവന്‍ തറവാട് തെയ്യംകെട്ടിനുള്ള പച്ചക്കറി കൃഷിയുടെ വിളവെടുത്തു

ഉദുമ: കണ്ണികുളങ്ങര വലിയവീട് ശ്രീ വയനാട്ടുകുലവന്‍ തറവാട്ടില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ഭക്ഷണമൊരുക്കാന്‍ മാതൃസമിതി നേതൃത്വത്തില്‍ നടത്തിയ വിഷരഹിത പച്ചക്കറി കൃഷി വിളവെടുത്തു. ശനിയാഴ്ച്ച രാവിലെ കര്‍ഷകനും പൂരക്കളി അക്കാദമി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെ കുഞ്ഞിരാമന്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷനായി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി മുഖ്യാതിഥിയായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികരായ അശോകന്‍ വെളിച്ചപ്പാടന്‍, രാഘവന്‍ തറയില്‍ കാരണവര്‍, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ.കെ ബാലകൃഷ്ണന്‍, പി കെ രാജേന്ദ്രനാഥ്, ചിത്രഭാനു, കെ ആര്‍ കുഞ്ഞിരാമന്‍, മോഹനന്‍ കൊക്കാല്‍, സുധാകരന്‍ പള്ളിക്കര, പുഷ്പശ്രീധരന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, വി.കെ അശോകന്‍, ബിന്ദു സുതന്‍, ശകുന്തള ഭാസ്‌കരന്‍, നാണുകുട്ടന്‍,  സുനിത ബാബു, അനിത കോട്ടപ്പാറ, ബാലകൃഷ്ണന്‍ ഉദയമംഗലം, ദാമോദരന്‍ ബാര, കുഞ്ഞിരാമന്‍ ബാര, കെ വി രാഘവന്‍, സി എച്ച് നാരായണന്‍, കെ വി ശ്രീധരന്‍, കെ സന്തോഷ്‌കുമാര്‍, പി വി ഗോപാലന്‍, എന്നിവര്‍ സംസാരിച്ചു. 

തറവാടിന് തൊട്ടപ്പുറത്തുള്ള 90 വയസ്സുള്ള ജാനകിയമ്മയുടെ ഒരേക്കറില്‍ കൂടുതലുള്ള വയലിലാണ് മാതൃസമിതി കഴിഞ്ഞ ഡിസംബറില്‍ കൃഷി ആരംഭിച്ചത്. കര്‍ഷക കൂടിയായ ശാരദ കാട്ടൂറിന്റെ നിര്‍ദ്ദേശങ്ങളും ഭാസ്‌കരന്‍ സോഡയുടെ പറമ്പില്‍ നിന്ന് കൃഷിക്കാവശ്യമായ വെളളവും ലഭിച്ചതോടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിളവാണ് ഇവര്‍ക്ക് ലഭിച്ചത്. 

ഉത്സവ സദ്യയൊരുക്കാന്‍ ജൈവ പച്ചക്കറി മാത്രം മതിയെന്നായിരുന്നു ആഘോഷ കമ്മിറ്റിയുടെ തീരുമാനം. ഇതേതുടര്‍ന്നാണ് മാതൃസമിതി ഈ ഉദ്യമം സ്വയം ഏറ്റെടുത്ത് മുന്നിട്ടിറങ്ങിയത്. കുമ്പളം, മത്തന്‍, വെള്ളരി എന്നിവയായിരുന്നു പ്രധാനമായും കൃഷിചെയ്തത്. സ്വന്തം വീട്ടുപറമ്പുകളില്‍ പച്ചക്കറി കൃഷിചെയ്യാനുളള ഗൗരവം വീട്ടമ്മമാരില്‍ വളര്‍ത്തിയെടുക്കാനുള്ള ലക്ഷ്യവും ഈ കൃഷിയിലൂടെ ആഘോഷ കമ്മിറ്റി ഉദ്ദേശിച്ചത്. ഇതോടെ വരും വര്‍ഷങ്ങളില്‍ സ്വന്തമായി കൃഷിചെയ്യാനുളള തയ്യാറൊടുപ്പിലാണ് മാതൃസമിതിയിലെ ഓരോ വീട്ടമ്മമാരും. 

ആഘോഷകമ്മിറ്റി, പ്രാദേശിക സമിതി, മാതൃസമിതി അംഗങ്ങളും തറവാട്ടംഗങ്ങളും നാട്ടുകാരും വിളവെടുപ്പില്‍ സംബന്ധിച്ചു. മാര്‍ച്ച് 28 മുതല്‍ 31 വരെയാണ് ഇവിടെ തെയ്യംകെട്ടുത്സവം നടക്കുക.

Post a Comment

Previous Post Next Post