Top News

പയ്യാമ്പലത്തെ സ്മൃതികുടീരം വികൃതമാക്കിയ സംഭവം; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ചാല പടിഞ്ഞാറേക്കര ഷാജി അണയാട്ടാണ് അറസ്റ്റിലായത്. അതേ സമയം സ്മൃതികുടീരത്തില്‍ ഒഴിച്ചത് രാസ വസ്തുവല്ലെന്നും ശീതള പാനീയമാണെന്നുമാണ് പോലീസ് പറയുന്നത്.[www.malabarflash.com]

സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഷാജിയെ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബിച്ചില്‍ കുപ്പി പെറുക്കുന്നയാളാണ് ഷാജിയെന്നും ഇത്തരത്തില്‍ പെറുക്കിയെടുത്ത കുപ്പികളില്‍ ബാക്കിയുണ്ടായിരുന്ന ശീതള പാനീയമാണ് ഇയാള്‍ സ്മൃതി കുടീരത്തില്‍ ഒഴിച്ചതെന്നുമാണ് വിവരം. 

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലുമാണ് ശീതള പാനീയം ഒഴിച്ച് വികൃതമാക്കിയത്. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോ, മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍, മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ദ്രാവകം ഒഴിച്ചിരുന്നു.

Post a Comment

Previous Post Next Post