Top News

വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന് ഭക്ഷണം ഒരുക്കാൻ തറവാട്ട് കാരണവരുടെ നേതൃത്വത്തിൽ വിഷ രഹിത പച്ചക്കറി

ഉദുമ: കണ്ണികുളങ്ങര വലിയ വീട്  തറവാട്ടിൽ 2024 മാർച്ച് 28 29 30 31  തീയതികളിലായി  നടത്തുന്ന ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്  ഭക്ഷണം ഒരുക്കാൻ തറവാട് കാരണവർ കുഞ്ഞിരാമൻ ബാരയുടെ നേതൃത്വത്തിൽ  അരവിന്ദൻ, വിനു, രാകേഷ്, അശോകൻ  എന്നിവർ ഒത്തുചേർന്നപ്പോൾ വിഷരഹിത പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്തു.[www.malabarflash.com]

പച്ചക്കറി വിളവെടുപ്പ് കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ  ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി അധ്യക്ഷ വഹിച്ചു. 

തറവാട് ഭരണസമിതി പ്രസിഡണ്ട് ദാമോദരൻ ബാര, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ. ആർ.കുഞ്ഞിരാമൻ, വർക്കിംഗ് കോഡിനേറ്റർ സുധാകരൻ പള്ളിക്കര, ഭക്ഷണ കമ്മിറ്റി ചെയർമാൻ അശോകൻ ഉദുമ, പബ്ലിസിറ്റി കൺവീനർ സുരേശൻ ആറാട്ടുകടവ്  എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

Previous Post Next Post