Top News

കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടൻ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എം.പി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടൻ (71) വീണ്ടും മത്സരിക്കും. പാർട്ടി അധ്യക്ഷൻ ജോസ് കെ. മാണിയാണ് പ്രഖ്യാപനം നടത്തിയത്.[www.malabarflash.com]


കോട്ടയം സീറ്റിൽ തോമസ് ചാഴികാടൻ തന്നെയാകും മത്സരിക്കുകയെന്ന സൂചനകൾ ശക്തമായിരുന്നു. കേരള കോൺഗ്രസ് (എം) നേതൃയോഗങ്ങൾ അടിയന്തരമായി വിളിച്ചുചേർത്താണ് ചാഴികാടന്റെ പേര് പ്രഖ്യാപിച്ചത്. യു.ഡി.എഫിനായി കേരള കോൺഗ്രസ് ജോസഫ് വിഭാഗമാകും കോട്ടയത്തു മത്സരിക്കുക എന്നാണു വിവരം. 

ബാങ്കിങ് രംഗത്ത് നിന്ന് പൊതുപ്രവർത്തന രംഗത്തിറങ്ങി കാൽനൂറ്റാണ്ടോളം ജനപ്രതിനിധിയായി തിളങ്ങിയ വ്യക്തിത്വമാണ് തോമസ് ചാഴികാടന്റേത്.

1991ൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന സഹോദരൻ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെയാണ് തോമസ് ചാഴികാടൻ പൊതു പ്രവർത്തന രംഗത്ത് എത്തുന്നത്. കന്നിയങ്കത്തിൽ 1991ൽ ഏറ്റുമാനൂരിൽനിന്ന് നിയമസഭയിലെത്തിയ ചാഴികാടൻ, പിന്നീട് 1996, 2001, 2006 തെരഞ്ഞെടുപ്പുകളിലും തുടർച്ചയായി വിജയക്കൊടി നാട്ടി. 

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോട്ടയം ലോക്സഭ മണ്ഡലത്തിൽനിന്ന് വിജയിച്ചു.

Post a Comment

Previous Post Next Post