Top News

കന്നുകാലികളും രോഗങ്ങളും; ബോധവൽക്കരണ ക്ലാസ്സുമായി വിദ്യാർത്ഥികൾ

കോയമ്പത്തൂർ : അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ ഗ്രാമീണ
പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി കൊണ്ടമ്പട്ടി പഞ്ചായത്തിലെ
കർഷകർക്ക് ക്ലാസ്സ്‌ എടുത്തു. ക്ഷീര, മാത്‍സ്യ കോഴിവളർത്തു കൃഷിക്കാർ
കൂടുതലായ ഗ്രാമത്തിൽ വളർത്തുമൃഗങ്ങൾക്ക് ഉണ്ടാകുന്ന രോഗങ്ങളെ പറ്റി
ബോധവൽക്കരണം നടത്തി.

പശുവിൽ ഉണ്ടാകുന്ന വിര, അകിട് വീക്കം എന്ന രോഗങ്ങളെ പറ്റി കർഷകർക്ക് പറഞ്ഞു കൊടുത്തു. പശുവിന്റെ ആരോഗ്യം
ആണ് അതിൽ നിന്ന് വരുന്ന പാലിന്റെ ഗുണമേൻമ്മ നിർണയിക്കുന്നത്.
രോഗങ്ങൾ ബാധിക്കുന്നത് മൂലം പാലിന്റെ ഉല്പാദനം കുറയുന്നു.
ആൽബൻഡസോൾ, നുഫ്ലെക്സ്, ക്യാച്ച് വേം എന്നീ മരുന്നുകൾ വിര
രോഗത്തിന് ഉപയോഗിക്കാവുന്നതാണ് എന്ന് വിദ്യാർത്ഥികൾ നിർദേശിച്ചു.

മൃഗങ്ങളുടെ ആരോഗ്യം ആണ് മനുഷ്യന്റെ ആരോഗ്യം നിലനിർത്തുന്നത്.
മനുഷ്യന്റെ ആരോഗ്യം പോലെ തന്നെ ആണ് മൃഗങ്ങളുടെയും പ്രധാനമായും
കന്നുകാലികളിലെ രോഗങ്ങളും അവ എങ്ങനെ തടയാമെന്നും ആണ്
വിദ്യാർത്ഥികൾ കർഷകരുമായി പങ്കുവെച്ചത്.കൃത്യമായ വാക്സിനേഷൻ
നൽകുന്നതും രോഗങ്ങളിൽ നിന്നും രക്ഷപെടാൻ സാധിക്കും. 

കോളേജ് ഡീൻ ഡോ : സുധീഷ് മണലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അബർണ,അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് ക്ലാസ്സ്‌ നയിച്ചത്.

Post a Comment

Previous Post Next Post