Top News

70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ ബേക്കറി കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ സ്വന്തം ബേക്കറി കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബങ്കര കുന്ന് സ്വദേശി വിവേക് ഷെട്ടി(38)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് നെല്ലിക്കുന്ന് റോഡിലെ ബേക്കറി കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

കടയുടെ ഷട്ടര്‍ ഇട്ടതിനാല്‍ സംശയം തോന്നിയ സഹോദരനാണ് വിവേകിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. 

നാലുമാസം മുമ്പ് കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരുന്നു. ആരതിയാണ് ഭാര്യ. ബങ്കരക്കുന്നിലെ രാമപ്പ ഷെട്ടിയുടെയും ഭവാനിയുടെയും മകനാണ്. മകന്‍: അന്‍വി. സഹോദരങ്ങള്‍: പുനിത് ഷെട്ടി, വിദ്യ.

Post a Comment

Previous Post Next Post