Top News

യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റില്‍ കുത്തിയിരുന്ന് എംഎല്‍എമാരുടെ പ്രതിഷേധം


കൊച്ചി: നവ കേരള ബസ്സിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരുടെ കുത്തിയിരിപ്പ് പ്രതിഷേധം. എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, ഹൈബി ഈഡന്‍ എംപി എന്നിവര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കുത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് സിപിഎമ്മിന് ഒത്താശ ചെയ്യാനാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു.[www.malabarflash.com]


യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയാണ് കരിങ്കൊടി കാട്ടിയത്. അഞ്ച് പ്രവര്‍ത്തകരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതിന് പുറമെ ചായകുടിക്കാന്‍ വന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. പി എസ് സുജിത്, ആംബ്രോസ് തുതീയൂര്‍, സിന്റോ, ജിപ്‌സണ്‍ ജോലി, ഹസീബ് എന്നീ പ്രവര്‍ത്തകരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുളന്തുരുത്തിയിലും കരിങ്കൊടി കാട്ടിയ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച നവകേരള സദസ്സാണ് എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നത്. തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസ്സുകളാണ് തിങ്കൾ, ചൊവ്വയുമായി നടക്കുന്നത് . 

എല്‍ഡിഎഫ് ധാരണയെ തുടര്‍ന്ന് രാജിവെച്ച ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാകും എറണാകുളം ജില്ലിയിലെ ബാക്കിയുള്ള നവകേരള സദസ്സില്‍ പങ്കെടുക്കുക.

Post a Comment

Previous Post Next Post