NEWS UPDATE

6/recent/ticker-posts

നീലേശ്വരം നഗരസഭയിൽ മാലിന്യനീക്കത്തിന് പുതിയ വാഹനം

നീലേശ്വരം : നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ടിപ്പർ ലോറി നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ഫ്ലാഗ് ഓഫ് ചെയ്തു.[www.malabarflash.com] 

നഗരസഭ സെക്രട്ടറി മനോജ് കുമാർ കെ വാഹനത്തിന്റെ താക്കോൽ ഡ്രൈവർക്ക് കൈമാറി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി രവീന്ദ്രൻ, കൗൺസിലർ കെ. വി ശശികുമാർ, ക്ലീൻ സിറ്റി മാനേജർ എ.കെ പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർ എം മൊയ്തു, മറ്റ് നഗരസഭ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ, ശുചീകരണ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments