Top News

സ്വന്തം ഭാഷയോടും സംസ്‌കാരങ്ങളോടുമുള്ള സ്‌നേഹാദിക്യം മറ്റു ഭാഷകളോടും സംസ്‌കരങ്ങളോടുമുള്ള പരിഹാസത്തിന് കാരണമാവരുത്: ഖാസിം ഇരിക്കൂര്‍.

കാസറകോട് : 'തുളുനാടിന് താളമേകുന്നു' എന്ന പ്രമേയത്തില്‍ കാസര്‍കോടിന്റെ ഇസ്ലാമിക പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും അഴവിറക്കുന്ന രൂപത്തില്‍ 120 ഓളം കലാ സാഹിത്യ വേദി, 4 ദിവസങ്ങളിലായി, 400 ഓളം വിദ്യാര്‍ഥികളില്‍ അണിനിരക്കുന്ന സഅദിയ്യ ശരീഅത് കോളേജ് ആര്‍ട്‌സ് ഫെസ്റ്റായ മുനാഫസക്ക് തുടക്കമായി.[www.malabarflash.com]

ഭാഷകളുടെ പ്രാധാന്യം പറയുന്നിടത്ത് മാതൃ ഭാഷയോടും സ്വന്തം മതാചാരങ്ങളോടും സംസ്‌കാരങ്ങളോടുമുള്ള സ്‌നേഹാദിക്യം മറ്റു ഭാഷകളെയോ മറ്റു മത ആചാരങ്ങളെയോ അനുഷ്ഠാനങ്ങളെയോ നിന്ദിക്കാന്‍ കാരണമാകരുത് എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഉദ്ഘാടന ചടങ്ങില്‍ കാസര്‍കോടിന്റെ ഇസ്ലാമിക, സാംസ്‌കാരിക പാരമ്പര്യങ്ങളെ കുറിച് സംവദിക്കുകയായിരുന്നൂ അദ്ദേഹം.

അബ്ദുള്ള ബാഖവി കുട്ടശ്ശേരി പ്രാര്‍ത്ഥന നടത്തി ഉബൈദുല്ല സഅദിയുടെ അദ്ധ്യക്ഷതയില്‍ കെ കെ ഹുസൈന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. മറ്റു പണ്ഡിത സാംസ്‌കാരിക പ്രമുഖന്മാര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post