പിറവം ജെ എം പി ആശുപത്രിക്ക് സമീപമാണ് മരിച്ച ബേബിയും കുടുംബവും താമസിച്ചിരുന്നത്. വെട്ടേറ്റ പെൺമക്കളിലൊരാൾ അയൽവാസികളെ വിവരമറിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏറെക്കാലം അമേരിക്കയിലായിരുന്നു മരിച്ച ബേബി. ഇടക്കാലത്ത് ബേബി മാനസികാസ്വസാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഭാര്യയേയും മക്കളേയും വെട്ടിയശേഷമാണ് ബേബി ആത്മഹത്യ ചെയ്തത്. നഴ്സിങ് വിദ്യാർഥികളാണ് പരിക്കേറ്റ രണ്ട് പെൺമക്കളും. ഇവരെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മദ്യപിക്കുന്ന ശീലം ബേബിക്ക് ഉണ്ടായിരുന്നുവെന്നുമാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മദ്യപിച്ചാൽ ഭാര്യയുമായി ബേബി സ്ഥിരമായി വഴക്കുണ്ടാക്കും. സാന്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്വത്തുക്കൾ സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വീട്ടിൽ നിന്ന് കിട്ടിയ കുറിപ്പിൽ ഉണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇതുകേന്ദ്രീകരിച്ചാണ് വിലവിൽ അന്വേഷണം നടത്തുന്നത്.
ആശുപത്രിയിൽ കഴിയുന്ന രണ്ട് പെൺമക്കളും അപകടനില തരണം ചെയ്തു. നഴ്സിങ് വിദ്യാർഥിനകളായ ഇരുവരും ക്രിസ്തുമസ് അവധിക്ക് വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
0 Comments