Top News

അമിത പലിശ വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ അച്ഛനും മകനും പിടിയിൽ; തട്ടിപ്പിന് ഇരയായവരില്‍ നടൻ കൊല്ലം തുളസിയും

തിരുവനന്തപുരം: അമിത പലിശ വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത അച്ഛനും മകനും അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശികളായ സന്തോഷ്, ദീപക് എന്നിവരെയാണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി ദില്ലിയിൽ ഒളിവിലായിരുന്നു ഇരുവരും.[www.malabarflash.com]


വട്ടിയൂർക്കാവ് പ്രവർത്തിച്ചിരുന്ന ജി.ക്യാപിറ്റൽ എന്ന സ്ഥാപനം വഴിയാണ് അച്ഛനും മകനും സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷത്തിന് പ്രതിദിനം മുന്നൂറ് രൂപയായിരുന്നു പലിശ വാഗ്ദാനം. നടൻ കൊല്ലം തുളസി ഉള്‍പ്പെടെ 200 ലധികം പേർ ഇവിടെ പണം നിക്ഷേപിച്ചു. 

സന്തോഷും മകൻ ദീപകുമാണ് പണം വാങ്ങിയിരുന്നതും, പലിശ നൽകിയിരുന്നതും. ആദ്യം പണം ഇരട്ടിച്ച് കിട്ടിയപ്പോള്‍ ചിലർ കൂടുതൽ നിക്ഷേപം നടത്തി. രണ്ട് വർഷം മുമ്പ് കിട്ടിയ പണവുമായി അച്ഛനും മകനും മുങ്ങി.

Post a Comment

Previous Post Next Post