NEWS UPDATE

6/recent/ticker-posts

ഹണിട്രാപ്പില്‍ കുടുക്കി ഉദുമ സ്വദേശിയുടെ 5 ലക്ഷം തട്ടി; യുവതിയടക്കം 7 പേര്‍ പിടിയില്‍

ഉദുമ: മാങ്ങാട് സ്വദേശിയായ 59 കാരനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി ഉള്‍പ്പെടെ ഏഴ് പേരെ മേല്‍പ്പറമ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ മോഹന്‍ അറസ്റ്റ് ചെയ്തു.


കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസല്‍ (37), ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എം പി റുബീന (29), കാസര്‍കോട് ഷിറിബാഗിലു സ്വദേശി എന്‍ സിദീഖ് (48), മാങ്ങാട് സ്വദേശി ദില്‍ഷാദ് (40), മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ (40), അബ്ദുല്ലക്കുഞ്ഞി മാങ്ങാട് (32), റഫീക്ക് പടന്നക്കാട് (42) എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ മൂന്നാം പ്രതിയായ റുബിന മാങ്ങാട് സ്വദേശിയായ 59കാരന പരിചയപ്പെട്ടതിന് ശേഷമാണ് തട്ടിപ്പിന് തുടക്കം. തനിക്ക് ലാപ്പ്‌ടോപ്പ് വാങ്ങി തരാനെന്ന വ്യാജേന ഈ മാസം 25 ന് ഉച്ചക്ക് റുബിന, അബ്ദുദുള്ള കുഞ്ഞിയെ മംഗലാപുരത്തേക്ക് കൂട്ടി കൊണ്ട് പോയി ഹോട്ടല്‍ മുറിയില്‍ വെച്ച് തന്നോടൊത്തുള്ള നഗ്‌ന ചിത്രം യുവതി എടുത്തെന്നാണ് പരാതി.

പിന്നീട് നഗ്‌ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി. പടന്നക്കാടുള്ള ഒരു വീട്ടില്‍ വെച്ച് ബലാല്‍സംഗം ചെയ്‌തെന്നും ഇക്കാര്യം നാട്ടുകാരോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി. ജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. തടവില്‍ പാര്‍പ്പിച്ച ശേഷം പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ആദ്യം ഗൂഗിള്‍ പേ വഴി പതിനായിരം രൂപ വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി 26 ന് 490000 രൂപയും വാങ്ങിയെന്നാണ് പരാതി. പരാതിക്കാരനെ പടന്നക്കാട്ടെ വീട്ടില്‍ എത്തിച്ചായിരുന്നു സംഘം കെണി ഒരുക്കി പണം തട്ടിയത്.

എസ് ഐ അരുണ്‍ മോഹന് പുറമെ എസ് ഐ സുരേഷ് , സിവില്‍ പോലീസ് ഉദ്യോഗസ്ഥതരായ മിതേഷ് മണ്ണട്ട , ഹിതേഷ് , പ്രദീപ് , രഞ്ജിത്ത് ഡ്രൈവര്‍ രാജേഷ് , വനിത ഉദ്യോഗസ്ഥരായ പ്രശാന്തി , സുജാത എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതികളെപിടികൂടിയത്.

Post a Comment

0 Comments