Top News

കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രോത്സവം 21,22 തീയതികളിൽ

പാലക്കുന്ന്: കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം 21, 22 തീയതികളിൽ നടക്കും. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രവുമായി അനുഷ്ഠാനപരമായ ഐതിഹ്യ ബന്ധമുള്ള ക്ഷേത്രമാണിത്.[www.malabarflash.com]


21ന് രാവിലെ 10ന് കുതിരക്കോട് അയ്യപ്പ ഭജന മന്ദിരത്തിൽ നിന്ന് കലവറ നിറയ്‌ക്കൽ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. വൈകീട്ട് 6.30ന് ക്ഷേത്ര ഭജന സംഘത്തിന്റെ ഭജന. 8ന് ശുദ്ധികർമങ്ങൾ. 8.30ന് കുട്ടികളുടെ കലാപരിപാടികൾ. 22ന് രാവിലെ 6 മുതൽ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം എന്നിവ നടക്കും.


9ന് കൊപ്പൽ ചന്ദ്രശേഖരന്റെ കാർമികത്വത്തിൽ സർവൈശ്വര്യ വിളക്കുപൂജ, 9.30ന് ചിറക്കാൽ നാഗസ്ഥാനത്ത് പൂജ. ഉച്ചയ്ക്ക് അന്നദാനമുണ്ടായിരിക്കും. 6ന് തായമ്പകയ്ക്ക് ശേഷം കണ്ണംകുളം ദുർഗ്ഗംബിക സംഘവും തല്ലാണി ഗണേശ ശാരദ സംഘവും ചേർന്ന് ഭജന. 7ന് ക്ഷേത്ര മാതൃസമിതിയുടെ കൈകൊട്ടികളി. 9ന് ഭൂതബലിയും തുടർന്ന് നൃത്തോത്സവത്തോടെ സമാപനം.

Post a Comment

Previous Post Next Post