Top News

മൂന്നു മാസം മുൻപു വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയിൽ

പറവൂർ: മൂന്നു മാസം മുൻപു വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയിൽ. പറവൂർ തേവർക്കാട് സ്വദേശിനി ശരണ്യയെയാണു സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. [www.malabarflash.com]

ശനിയാഴ്ച  രാത്രി എട്ടു മണി വരെ ഭർത്താവ് യദുകൃഷ്ണൻ ശരണ്യയുടെ വീട്ടിലുണ്ടായിരുന്നു. ഭർത്താവ് പോയ ശേഷമായിരുന്നു ആത്മഹത്യയെന്നാണു സൂചന. പുലർച്ചെ ഒരു മണിക്കാണു മൃതദേഹം കണ്ടെത്തിയത്. 

പോലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിനു തോന്നിയേക്കാവ് പൊതുശ്മശാനത്തിൽ നടക്കും.

Post a Comment

Previous Post Next Post