NEWS UPDATE

6/recent/ticker-posts

കുഴൽകിണറിനുള്ളിൽ നവജാതശിശു; ഉപേക്ഷിച്ചതെന്ന് സംശയം; രക്ഷാപ്രവർത്തനം തുടരുന്നു


സംബൽപൂർ: ഭുവനേശ്വരിനടുത്ത് നവജാതശിശുവിനെ തുറന്ന കുഴൽക്കിണറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംബൽപൂർ ജില്ലയിലെ റെഗാലിക്ക് സമീപമുള്ള ലാരിപാലി പ്രദേശത്തെ കുഴൽക്കിണറിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരച്ചിൽ കേട്ട് വഴിയാത്രക്കാരായ ചിലർ അഗ്നിശമന സേനയെയും പ്രാദേശിക ഭരണകൂടത്തെയും വിവരം അറിയിക്കുകയായിരുന്നു.[www.malabarflash.com]


അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാൻ ഡോക്ടർമാരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇരുപത് അടിയോളം താഴ്ചയുള്ള കുഴൽകിണറിലാണ് കുഞ്ഞിനെ കണ്ടത്.

കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി സ്‌പെഷ്യൽ റിലീഫ് കമ്മീഷണർ ഫയർ സർവീസ് ഉദ്യോഗസ്ഥരെയും ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.

ലാരിപാലി പ്രദേശത്തെ കാടിന് സമീപത്തായാണ് കുഴൽകിണർ.

Post a Comment

0 Comments