Top News

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സമൂഹത്തിന് ദിശ കാണിച്ച മഹൽ പ്രസ്ഥാനം- എൻ അലി അബ്ദുല്ല

കാസർകോട്: കേരളീയ സമൂഹത്തിന് ആത്മീയമായും വൈജ്ഞാനികമായും സാംസ്കാരികമായും ദിശ കാണിച്ച മഹൽ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമയെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല.   ഈ മാസം 30ന് ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളന ഭാഗമായി കാസർകോട് പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച മീഡിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.[www.malabarflash.com]

പ്രവാചക കാലത്തു തന്നെ ഇസ്ലാമിന്റെ സന്ദേശം എത്തിയ നമ്മുടെ നാട് ഇസ്ലാമിക തനിമയുടെയും പൈതൃകത്തിന്റെയും ഇടമാണെങ്കിലും ഇന്ന് കാണുന്ന സംഘടനാ സംവിധാനത്തിനു തുടക്കമായത് 1926 ൽ രൂപീകൃതമായ സമസ്ത കേരള ജംയ്യത്തുൽ ഉലമയിലൂടെയാണ്. മുൻകാല മാതൃകകളെയെല്ലാം സ്വീകരിച്ച് കൊണ്ട് സമസ്തയും കീഴ്ഘടകങ്ങളും സമൂഹത്തെ മുന്നോട്ട് നയിച്ചപ്പോൾ അസൂയാവഹമായ മുന്നേറ്റം സാധ്യമായി. 

മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി മത സഹഹാർദ്ദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും വലിയ മാതൃക സൃഷ്ടിച്ചതിൽ സമസ്തക്കും കീഴ് ഘടകങ്ങൾക്കും വലിയ പങ്കുണ്ട്. നൂറ്റാണ്ടിന്റെ അനുഭവ വെളിച്ചത്തിൽ അടുത്ത ഒരു ശതകം സമൂഹം എന്താകണമെന്ന വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന സമ്മേളനമാണ് ഈ മാസം 30ന് കാസർകോട് നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിഅദ്ധ്യക്ഷത വഹിച്ചു.

പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പത്മേഷ്, ജോ സെക്രട്ടറി പ്രദീപ് ജി എൻ പ്രസംഗിച്ചു. സ്വാഗത സംഘം മീഡിയ സെൽ ചെയർമാൻ സി എൽ ഹമീദ് സ്വാഗതവും, കൺവീനർ അലി മൊഗ്രാൽ നന്ദിയും പറഞ്ഞു. സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, നാഷണൽ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി ഉളുവാർ, ഹാഫിള് എൻ കെ എം ബെളിഞ്ച, അബ്ദുൽ ലത്തീഫ് പള്ളത്തടുക്ക, ഖലീൽ മാക്കോട് തുടങ്ങിയവർ സംബന്ധിച്ചു. 

Post a Comment

Previous Post Next Post