Top News

ഓര്‍മ്മകളിലൂടെ ഒരിക്കല്‍ കൂടി സഞ്ചരിക്കാന്‍ അവസരമൊരുക്കി കത്തെഴുത്ത് മത്സരം

ദുബൈ: കത്തെഴുത്ത് ഇന്നലകളിലെ പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. തന്റെ പ്രിയപ്പെട്ടവരോടോപ്പം സന്തോഷവും സങ്കടവും പങ്ക് വെച്ചത് കത്തെഴുത്തിലൂടെയായിരുന്നു. ആ മഹത്തായ ഓർമ്മകളിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കാൻ അവസരമൊരുക്കുകയാണ് ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി.[www.malabarflash.com]


ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി ഗ്രാന്റ് തൃക്കരിപ്പൂർ ഫെസ്റ്റിന്റെ പ്രചരണാർത്ഥമാണ് കത്തെഴുത്ത് മത്സരം നടത്തുന്നത്. മിനിമം ഒരു A4 പേജിൽ കുറയാത്ത കത്തെഴുത്താണു മത്സരത്തിനു പരിഗണിക്കുക. കത്തെഴുത്തിന്റെ തനിമ നഷ്ടപ്പെടാതിരിക്കാൻ ഇന്നലകളിൽ നാം ഉപയോഗിച്ച നാടൻ ഭാഷകളിലൂടെയുള്ള കത്തെഴുത്തായിരിക്കണം നടത്തേണ്ടത്. 

കത്തുകൾ tkrkmcc@gmail.com എന്ന് ഇ മെയിൽ വിലാസത്തിലോ +919778325363എന്ന വാട്സപ്പിലോ 2024 ജനുവരി 1നു മുമ്പായി അയക്കണം. വിജയിൾക്ക് സമ്മാനങ്ങൾ നൽകും   

Post a Comment

Previous Post Next Post