Top News

വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍; മൃതദേഹം കൈകാലുകൾ കെട്ടിയിട്ടനിലയിൽ

പത്തനംതിട്ട: മൈലപ്രയിൽ കടയ്ക്കുള്ളിൽ വയോധികനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൈലപ്ര സ്വദേശി പുതുവേലിൽ വീട്ടിൽ ജോർജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്. വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]


ശനിയാഴ്ച വെെകീട്ട് അഞ്ച് മണിയോടെ കടയിൽ സാധനം വാങ്ങാനെത്തിയവരാണ് മൃതദേഹം കണ്ടത്. മൈലപ്ര പോസ്റ്റ്ഓഫീസിനോട് ചേർന്ന രണ്ട് മുറി കടയുടെ പിന്നിൽ കൈകാലുകൾ പ്ളാസ്റ്റിക് കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.

മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന സംശയത്തിലാണ് നിലവിൽ പോലീസ്. കടയിലെ സിസിടിവി ക്യാമറകൾ തകർത്തിട്ടുണ്ട്.

സിസിടിവിയുടെ ഹാർഡ് ഡിസ്‌കും കാണാനില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക്, വിരലടയാള വിദ​ഗ്ധരും സ്ഥലത്തെത്തി. ഭാര്യ: അന്നമ്മ ജോർജ്, മക്കൾ: ഷാജി ജോർജ്, സുരേഷ് ജോർജ്, മരുമക്കൾ: ആശ ഷാജി, ഷേർളി സുരേഷ്.

Post a Comment

Previous Post Next Post