സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ വൈസ് പ്രസിഡണ്ട് നസ്നീം വഹാബ് ബി ആര്‍ ഡി സി മാനേജിംഗ് ഡയറക്ടര്‍ പി. ഷിജിന്‍തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
സംഘാടക സമിതി ഭാരവാഹികളായ മധു മുതിയക്കാല്‍, ഹക്കീം കുന്നില്‍, എം എ ലത്തീഫ്, കെ ഇ എ ബക്കര്‍, വി.രാജന്‍, കുടുംബശീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ഹനീഫ, പി.അനില്‍ കുമാര്‍, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സംഘാടകസമിതി അംഗങ്ങള്‍, പൊതുജനങ്ങള്‍ ഘോഷയാത്രയുടെ ഭാഗമായി.
കേരള വസ്ത്രം അണിഞ്ഞ 2000 കുടുംബശ്രീ പ്രവര്‍ത്തകര്‍, നൂറ് മൂത്തു കുടകള്‍, മോഹിനിയാട്ടം, യക്ഷഗാനം കഥകളി, മാര്‍ഗംകളി, ഒപ്പന, തിരുവാതിര തുടങ്ങി വിവിധ നൃത്ത ഇനങ്ങള്‍, വിവിധ ഇനം വേഷങ്ങള്‍, നാസിക് ഡോള്‍, നിശ്ചില ദൃശ്യങ്ങള്‍, ചെണ്ടമേളം, ബാന്‍ഡ് സെറ്റ് എന്നിവ ഘോഷയാത്രയ്ക്ക് പൊലിമയേകി. വിളംബര ഘോഷയാത്രയ്ക്ക് ശേഷം പള്ളിക്കര ബീച്ചില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിരയും അരങ്ങേറി.. ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന്റെ വരവറിയിച്ച് ലാന്റേണ്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.. 200 ഓളം റാന്തലുകള്‍ പള്ളിക്കര ബീച്ചിന്റെ ആകാശത്ത് വിസ്മയം ഒരുക്കി. കരിമരുന്ന് പ്രകടനത്തോടുകൂടി വിളബര ഘോഷയാ സമാപിച്ചു.
ചിത്രം: ജയരാജ് കാഞ്ഞങ്ങാട്
0 Comments