Top News

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം; ഗ്രാമസഞ്ചാരം തുടങ്ങി

കാസർകോട്: ഈ മാസം 30ന് കാസർകോട് നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിലെ 50 സർക്കിളുകളിൽ നടക്കുന്ന ഗ്രാമസഞ്ചാരങ്ങൾക്ക് തൃക്കരിപ്പൂർ എളേരി സർക്കിളിൽ പ്രൗഢ തുടക്കം.[www.malabarflash.com]

റബീഅ് സഖാഫി, ഇസ് ഹാഖ് നഈമി, ഖിള്ർ അഹമ്മദ് സഖാഫി, ജാഷിദ് അമാനി അയ്യൂബ് നീലമ്പാറ, അഷ്റഫ് ഓട്ടപ്പടവ് നേതൃത്വം നൽകി. 

വ്യാഴം ബാക്രബയൽ, കുമ്പഡാജെ, ദേലമ്പാടി, പള്ളിക്കര സർക്കിളുകളിൽ ഗ്രാമ സഞ്ചാരം നടക്കും. വെള്ളിയാഴ്ച കാഞ്ഞങ്ങാട്, വൊർക്കാടി, ബെള്ളൂർ, ബേഡകം സർക്കിളുകളിലാണ് സ‍‍‍ഞ്ചാരം.

സമസ്തയുടെ പതാകയേന്തിയ 100 വീതം അംഗങ്ങൾ പദയാത്രയായാണ് 50 കേന്ദ്രങ്ങളിൽ ഗ്രാമസഞ്ചാരം നടത്തുന്നത്. ജില്ലയിലെ 450 യൂണിറ്റുകളിലൂടെ യാത്ര കടന്നു പോകും. യൂണിറ്റ് സ്വീകരണ കേന്ദ്രങ്ങളിൽ പ്രഭാഷണം നടക്കും.

Post a Comment

Previous Post Next Post