Top News

മാതാവിന്റെ കൺമുന്നിൽ ടിപ്പറിടിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

ശ്രീകണ്ഠപുരം: സ്കൂൾ ബസിറങ്ങി ഉമ്മയോടൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അഞ്ചു വയസ്സുകാരന് ടിപ്പർ ലോറിയിടിച്ച് ദാരുണാന്ത്യം. മയ്യിൽ എൽ.പി സ്കൂൾ യു.കെ.ജി വിദ്യാർഥി മലപ്പട്ടം ചൂളിയാട് കടവിലെ മുഹമ്മദ് ത്വാഹയാണ് മരിച്ചത്.[www.malabarflash.com]


തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ചൂളിയാട് കടവ് റോഡിലാണ് അപകടം. സ്കൂൾ വിട്ട് മുഹമ്മദ് ത്വാഹയും സഹോദരൻ മുഹമ്മദ്‌ ഷാനും മാതാവ് ഷബാനക്കൊപ്പം നടന്നുപോകുകയായിരുന്നു. പെട്ടെന്ന് റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിൽ മുഹമ്മദ് ത്വാഹ എതിരെ വന്ന ലോറിക്കടിയിൽപെടുകയായിരുന്നു.

ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരത്തെ മോർച്ചറിയിൽ. പിതാവ്: ഷംസു കുളിയാൽ (ചേലേരി എടക്കൈത്തോട്). മറ്റു സഹോദരങ്ങൾ: സസ്ന (വിദ്യാർഥിനി, മയ്യിൽ ഗവ. ഹൈസ്കൂൾ), ഷാനു.

Post a Comment

Previous Post Next Post