Top News

വീട്ടില്‍ നിന്നും ഫോണെടുത്തുകൊണ്ട് ഓടി റോഡിലിറങ്ങി; ബൈക്കിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി പരതക്കാട് ബൈക്ക് ഇടിച്ച് മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പരതക്കാട് കുണ്ടില്‍പീടിക അമ്പലപ്പുറവന്‍ അബ്ദുല്‍ നാസറിന്റെ മകള്‍ ഇസാഎസ്‌വിന്‍ ആണ് മരിച്ചത്. വീട്ടില്‍ നിന്നും കുട്ടി റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയപ്പോഴാണ് വാഹനം ഇടിച്ചത്.[www.malabarflash.com]


ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്നും കുട്ടി ഒരു മൊബൈല്‍ ഫോണുമെടുത്ത് റോഡിലേക്ക് ഓടുന്നതിനിടെ അപ്രതീക്ഷിതമായി ബൈക്കെത്തുകയായിരുന്നു. റോഡിന് തൊട്ടടുത്തായിരുന്നു കുട്ടിയുടെ വീട്. 

കുട്ടിയെ പരതക്കാടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post