Top News

സൗദിയെ അതിരറ്റ് സ്‌നേഹിച്ച ഗുലാം ശബീര്‍ സൗദിയില്‍ തന്നെ വിടചൊല്ലി; ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാകിസ്ഥാന്‍ പൗരന്‍ ഗുലാം ശബീര്‍ (42) ജിദ്ദയില്‍ നിര്യാതനായി. ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു. 255 സെന്റിമീറ്റര്‍ ഉയരമുള്ള അദ്ദേഹം 2000 മുതല്‍ 2006 വരെ തുടര്‍ച്ചയായി ആറ് വര്‍ഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡിന് ഉടമയായിരുന്നു.[www.malabarflash.com]


സൗദി അറേബ്യയെ കൂടുതല്‍ ഇഷ്ടപ്പെടുന്ന ആളായിരുന്നു ഗുലാം ശബീര്‍. താന്‍ സന്ദര്‍ശിച്ച 42 അറബ്, അറബേതര രാജ്യങ്ങളില്‍ വെച്ച് ഏറ്റവും മനോഹരമായ രാജ്യമാണ് സൗദിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇരുഹറമുകള്‍ കാരണം വലിയ സന്തോഷമാണ് തനിക്ക് സൗദിയില്‍ അനുഭവപ്പെടുന്നതെന്നും പറയുമായിരുന്നു.

നല്ലൊരു ഫുട്ബാള്‍ ആരാധകനാണ്. സൗദി ലീഗിനെ ആവേശത്തോടെ പിന്തുടര്‍ന്നിരുന്നു. നിരവധി നേതാക്കളെയും ഭരണാധികാരികളെയും കണ്ടിട്ടുണ്ട്.1980ല്‍ പാക്കിസ്ഥാനിലാണ് ജനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ സെലിബ്രിറ്റിയായിരുന്നു. നിരവധി പ്രശസ്ത പരിപാടികളില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post