Top News

'രണ്ട് വർഷം ബില്ലുകളിൽ എന്തെടുക്കുകയായിരുന്നു'; ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബില്ലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവച്ചതിലാണ് ഗവർണർക്ക് വിമർശനം. രണ്ട് വർഷം ഗവർണർ ബില്ലുകളിൽ എന്തെടുക്കുകയായിരുന്നുവെന്നും കോടതി ചോദിച്ചു.[www.malabarflash.com]

എട്ട് ബില്ലുകൾ വൈകിപ്പിച്ചതിൽ ന്യായീകരണമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ബിൽ പിടിച്ചുവയ്ക്കാനുള്ള കാരണം ഗവർണർ അറിയിച്ചില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. സർക്കാരുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാവില്ല. 

പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

Post a Comment

Previous Post Next Post