Top News

കൊച്ചുമകന് വിദേശപഠനത്തിന് പണം നല്‍കിയില്ല; വയോധികനെ മകന്‍ തീകൊളുത്തിക്കൊന്നു

പരവൂര്‍: കൊല്ലം കോട്ടപ്പുറം ഇക്കരക്കുഴിയില്‍ വയോധികനെ മകന്‍ തീകൊളുത്തി കൊന്നു. തെക്കേകല്ലുംപുറം വീട്ടില്‍ ശ്രീനിവാസനെ(85)യാണ് മകന്‍ അനില്‍കുമാര്‍(52) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 11-മണിയോടെയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അനിലിനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


അനില്‍കുമാറിന്റെ മകന് വിദേശത്തു പഠിക്കാന്‍ പോകാന്‍ പണം നല്‍കാത്തതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. പരവൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് അനില്‍കുമാര്‍.

ശ്രീനിവാസന്‍ താമസിക്കുന്നതിനു തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് അനില്‍കുമാര്‍ താമസിച്ചിരുന്നത്. പണം ആവശ്യപ്പെട്ട് പലതവണ ഇയാള്‍ ശ്രീനിവാസനെ ബുദ്ധിമുട്ടിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍ ശ്രീനിവാസന്‍ പരാതി നല്‍കിയിരുന്നില്ല.

ബുധനാഴ്ച രാവിലെയും അനില്‍കുമാര്‍, ശ്രീനിവാസന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്ത് അച്ഛനുനേരേ ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു.

ഇതേസമയം അനില്‍കുമാറിന്റെ അമ്മ വസുമതിയും വീട്ടിലെ ജോലിക്കാരിയും അടുക്കളയിലായിരുന്നു. നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. സുനില്‍കുമാര്‍, ലില്ലി എന്നിരാണ് ശ്രീനിവാസന്റെ മറ്റു മക്കള്‍.

Post a Comment

Previous Post Next Post